സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈല്‍ പനി മരണം പനി മരണം

രോഗം കുറഞ്ഞതിനെത്തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാര്‍ മടങ്ങി. വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു വിജയകുമാര്‍ മരിച്ചത്.

author-image
Rajesh T L
New Update
culex

WEST NILE FEVER DEATH

Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് വെസ്റ്റ്നൈല്‍ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറന്‍കൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ്‌നൈല്‍ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനിബാധിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം കുറഞ്ഞതിനെത്തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാര്‍ മടങ്ങി. വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു വിജയകുമാര്‍ മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനകകളിലാണു മരണകാരണം വെസ്റ്റ്‌നൈല്‍ പനിയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

 

West Nile Fever