കോട്ടയം : പശുക്കിടാവിനെ വാങ്ങാനെത്തി ഒടുവില്‍ കുതിരയുമായി മടങ്ങി നെത്തല്ലൂര്‍ മേല്‍ശാന്തി അമനകര നാരായണന്‍ നമ്പൂതിരി. ഒരു കുഞ്ഞു പശുവിനെ വാങ്ങണമെന്ന മോഹവുമായാണ് നാരായണന്‍ നമ്പൂതിരി വെച്ചൂച്ചിറയിലെ ഫാം ഉടമയെ വിളിച്ചത്. എന്നാല്‍ ഫാമിലെത്തിയപ്പോള്‍ സുന്ദരിയായ 2 വയസ് പ്രായമുള്ള റാണി എന്ന കുതിരയെ കണ്ടു. റാണിയെ കണ്ടത് മുതല്‍ നാരായണന് അതിനെ വാങ്ങണമെന്ന ആഗ്രഹവും കൗതുകവുമുണ്ടായി. വില്‍ക്കുമ്പോള്‍ തന്നെ അറിയിക്കണമെന്ന് നാരായണന്‍ ഫാം ഉടമയെ അറിയിച്ചു.
കഴിഞ്ഞ ദിവസം വീണ്ടും ഫാമിലത്തെയപ്പോള്‍ ഫാം ഉടമ കുതിരയെ ഉള്‍പ്പടെ എല്ലാ കന്നുകാലികളെയും വിറ്റതായി അറിഞ്ഞു. അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുതിര വാഗമണില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. 45000 രൂപ ചിലവഴിച്ച് നാരായണന്‍ അതിനെ വാങ്ങി.
കുതിരക്കമ്പം കൂടിയതോടെ 2 വര്‍ഷം മുന്‍പു ചാലക്കുടിയില്‍ പോയി കുതിരസവാരി പരിശീലനം നാരായണന്‍ നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നെത്തല്ലൂര്‍ ക്ഷേത്രം ക്വാര്‍ട്ടേഴ്‌സില്‍ കുതിരയെ എത്തിച്ചത്. കുതിര നാട്ടുകാര്‍ക്ക് ഇപ്പോള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.