ക്ഷേമ പെൻഷൻ അവകാശമല്ല സഹായം മാത്രം;സർക്കാർ  ഹൈകോടതിയിൽ

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.

author-image
Greeshma Rakesh
New Update
welfare-pension

welfare pension is not persons right kerala govt in high court

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ല മറിച്ച് സർക്കാറിൻറെ സഹായം മാത്രമാണെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ഹൈകോടതിയെ അറിയിച്ചു.സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.ക്ഷേമ പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാറിൻറെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ഇതെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിൽ 45 ലക്ഷത്തിലേറെ പേർക്ക് പെൻഷൻ നൽകുന്നു. പെൻഷൻ വിതരണത്തിനായി മാസം 900 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപയും വേണം. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.



kerala governmnet welfare pension kerala high