സംസ്ഥാനത്ത്  ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ഉയ‍ർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത നിർദ്ദേശം

ഇതിനൊപ്പം തന്നെ ഉയ‍ർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളിൽ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്നത്. 

author-image
Greeshma Rakesh
Updated On
New Update
rain laert

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനൊപ്പം തന്നെ ഉയ‍ർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളിൽ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്നത്. 

അതെസമയം വെള്ളിയാഴ്ച മുതൽ 15-ാം തീയതി വരെ ഇടിമിന്നലോടു കൂടി മഴയ്‌ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. വരുന്ന രണ്ട് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യതയുണ്ട്. 14-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യത. 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലും മഴയ്‌ക്ക് സാധ്യതയുണ്ട്.

 

kerala heavy rain rain alert Kerala Summer rain