വയനാട് ദുരന്തം: അഞ്ച് കോടി നല്‍കി ആര്‍.പി ഗ്രൂപ്പ്

വയനാട് ദുരന്തസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ കൈമാറി

author-image
Prana
New Update
rp group
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ദുരന്തസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ കൈമാറി. ആര്‍പി ഗ്രൂപ്പ് പ്രതിനിധികളായ ആശിശ് നായര്‍, കെ.വി. ജെയിന്‍, സി.പി നൗഫല്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ചെക്ക് കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മു?ഹമ്മദ് ഖാന്‍ – 5 ലക്ഷം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ – 1 ലക്ഷം, മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി – 50,000 എന്നിങ്ങനെ തുക നല്‍കി. തെന്നിന്ത്യന്‍ താരം പ്രഭാസ് രണ്ട് കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപയും നല്‍കും. ഗായകന്‍ എം.ജി ശ്രീകുമാര്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

rp group Wayanad landslide