വയനാട് ഡിഎന്‍എ ഫലങ്ങള്‍ കിട്ടിതുടങ്ങി

ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്.

author-image
Prana
New Update
wayand latest
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ദുരന്തത്തില്‍ ഇരയായവരുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ മുതല്‍ ഇവ പരസ്യപ്പെടുത്താമെന്നും മന്ത്രി റിയാസ്.ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്റെയാണോ മൃഗത്തിന്റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയില്‍ നിന്ന് ഇന്ന് ഒരു എല്ലിന്‍ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്.ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുള്‍പൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. 

ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്.

മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയില്‍ നിന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാല്‍ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്.

 

landslide