മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കില്‍ നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ പുനരധിവാസമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയില്‍ രണ്ടാം നില കൂടി പണിയാവുന്ന രീതിയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുനില വീടുകളാണ് ഇപ്പോള്‍ പണിയുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം വീടുകള്‍ പണിയും. മേല്‍നോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും. ആര്‍ക്കെങ്കിലും സഹായം ലഭിക്കാതെ പോയാല്‍ അതില്‍ പരിശോധനകള്‍ നടത്താന്‍ സംവിധാനം ഉണ്ട്. അത് ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ചില കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഏറ്റുപിടിച്ചില്ല. അത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടമായവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് സമയമെടുക്കും. പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ദേശീയ ദുരന്ത നിവാരണ സേന കൃത്യസമയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൃത്യമായ ഏകോപനമാണ് ദുരന്തമുഖത്ത് ഉണ്ടായത്. നാല് മന്ത്രിമാര്‍ ദുരന്തമുഖത്ത് തുടര്‍ച്ചയായി ഉണ്ടായി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെയും തുടര്‍ച്ചയായി അവിടെ കണ്ടു. ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി ദുരന്തമുഖത്തെത്തിയത്. 1200 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയെങ്കിലും പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രസഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വയനാട് പുനരധിവാസം: പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി
ഭാവിയില്‍ രണ്ടാം നില കൂടി പണിയാവുന്ന രീതിയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുനില വീടുകളാണ് ഇപ്പോള്‍ പണിയുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം വീടുകള്‍ പണിയും.
New Update