മുണ്ടക്കൈയിൽ കരളലിക്കുന്ന കാഴ്ചകൾ

നാലുസംഘങ്ങളായാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ രക്ഷപ്രവർത്തകരും സഹായത്തിനുണ്ട്. ഭൂരിപക്ഷം വീടുകൾക്കുള്ളിൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നത്.

author-image
Sidhiq
New Update
wayanad  rescue
Listen to this article
0.75x 1x 1.5x
00:00 / 00:00

മേപ്പാടി: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ട ക്കൈ പ്രദേശത്ത് കരളലിക്കുന്ന കാഴ്ചകൾ' കാലത്ത് 6 മണിക്ക് തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. കനത്ത മഴയെ അവഗണിച്ചു രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. നാലുസംഘങ്ങളായാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ രക്ഷപ്രവർത്തകരും സഹായത്തിനുണ്ട്.

ഭൂരിപക്ഷം വീടുകൾക്കുള്ളിൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നത്. കസേരയിൽ ഇരിക്കുന്ന തരത്തിലുള്ള മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. വീടുകളുടെ മേൽക്കൂരകൾ മാറ്റിയാൽ മാത്രമെ കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിയും ഈ പ്രദേശത്ത് 450ലധികം കുടുംബങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിൽ 50 ൽ താഴെ കുടുംബങ്ങളെ കുറിച്ച് മാത്രമാണ് വിവരം മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന നിഗമനം ആശങ്ക പടർത്തുന്നുണ്ട്.

Wayanad landslide wayanad