''ദുരന്തത്തിൽ നഷ്ടപ്പെട്ട രേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട''; എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി

ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു'മെന്നും മന്ത്രി വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
revenue minister

minister k rajan

Listen to this article
0.75x 1x 1.5x
00:00 / 00:00

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത്  നിന്ന് തന്നെ ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. 
ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു'മെന്നും മന്ത്രി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് അതത് വകുപ്പുകളുമായി  ആലോചിക്കും. റവന്യുവിൻ്റെ മാത്രമല്ല മറ്റെല്ലാ മേഖലകളിലും നഷ്ടപ്പെട്ട രേഖകളെല്ലാം ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കും. റിക്കവറി കഴിഞ്ഞാൽ ആദ്യത്തെ നടപടി അതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജൻ നൽകിയിട്ടുണ്ട്.

 

kerala Wayanad landslide minister k rajan