വയനാട് ദുരന്തം; മരണസഖ്യ 156 ആയി, വീടുകളിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്കരം

നിലവിൽ നാലുവീടുകളിൽ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങൽ കണ്ടെടുത്തു.ഇത്തരത്തിൽ ഇനിയും മൃതദേഹങ്ങൽ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്നാണ് നി​ഗമനം.

author-image
Greeshma Rakesh
New Update
wayanad-landslide-
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്: വയനാട് മുണ്ടക്കൈ,ചൂരൽമല,മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ 156 ആയി ഉയർന്നു.രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ നിരവധി മൃതദേഹങ്ങളാണ് പലഭാ​ഗങ്ങളിൽ നിന്നായി ദൗത്യസംഘം കണ്ടെടുത്തത്.മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

ഈ പ്രദേശത്ത് നിലവിൽ നാലുവീടുകളിൽ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങൽ കണ്ടെടുത്തു.ഇത്തരത്തിൽ ഇനിയും മൃതദേഹങ്ങൽ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്നാണ് നി​ഗമനം. എന്നാൽ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ദൗത്യസംഘത്തിന് ഏറെ ദുഷ്കരമാണ്.വടംകെട്ടി വലിച്ചാണ് വീടുകളുടെ മേൽക്കൂര മാറ്റുന്നത്. അതെസമയം മുണ്ടക്കൈയിൽ മാത്രം 400 അധികം വീടുകൾ പഞ്ചായത്തിന്റെ രജിസ്റ്ററിൽ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതിൽ 35-40 വീടുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ.

ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് നിലവിൽ ക്യാംപുകളിൽ കഴിയുന്നത്. 

rescue operation Wayanad landslide