ലോകത്തിന് മാതൃകയാകുന്നരീതിയിൽ വയനാട്ടിൽ പുനരധിവാസം നടപ്പാക്കുമെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഎം 25 ലക്ഷം രൂപ സംഭാവന നൽകി. എല്ലാ പാർടി ഘടകങ്ങളോടും സംഭാവന നൽകാൻ നിർദേശിച്ചിട്ടുണ്ട്. എൽഡിഎഫ് എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം നൽകും

author-image
Anagha Rajeev
New Update
MV Govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസംപകരാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം എതിർത്തത് ഉൾപ്പെടെ ആരുടെയെങ്കിലും പ്രസ്താവനയെ കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല.

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഎം 25 ലക്ഷം രൂപ സംഭാവന നൽകി. എല്ലാ പാർടി ഘടകങ്ങളോടും സംഭാവന നൽകാൻ നിർദേശിച്ചിട്ടുണ്ട്. എൽഡിഎഫ് എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം നൽകും. ഒരുമാസത്തെ പെൻഷൻ തുക നൽകാൻ മുൻ എംഎൽഎമാരോടും എംപിമാരോടും നിർദേശിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

ലോകത്തിന് മാതൃകയാകുന്നരീതിയിൽ വയനാട്ടിലെ പുനരധിവാസ പദ്ധതി നടപ്പിലാക്കും. പുതിയ നഗരം ടൗൺ പ്ലാനോടുകൂടി പുനരധിവാസം രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തമാണുണ്ടായത്. മുഖ്യമന്ത്രിയും സർക്കാരും ഉറച്ച നിലപാട് സ്വീകരിച്ചു. എല്ലാവിഭാഗത്തിലുമുള്ള ആയിരങ്ങളാണ് സന്നദ്ധ പ്രവർത്തകരായി രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇത് കേരളത്തിന്റെമാത്രം രീതിയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

 

 

mv govidhan Wayanad landslide