വയനാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസം; മന്ത്രി വി.ശിവൻകുട്ടി ചൊവ്വാഴ്ച യോഗം ചേരും

ദുരിത മേഖലയിലെ കുട്ടികൾക്ക് മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ പരിഗണിക്കും.

author-image
Vishnupriya
New Update
shivankutti
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി മന്ത്രി വി.ശിവൻകുട്ടി ചൊവാഴ്ച വയനാടെത്തും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണു സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കൽപറ്റ ഗസ്റ്റ് ഹൗസിൽ ചൊവാഴ്ച രാവിലെ 10 മണിക്കാണ് യോഗം. 

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്കൂൾ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരിതബാധിത മേഖലയിലെ വിദ്യാർഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.

ദുരിത മേഖലയിലെ കുട്ടികൾക്ക് മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, തടസപ്പെട്ട ഷെഡ്യൂൾ ഉൾക്കൊള്ളാനും അവശ്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ പരിഗണിക്കും. ഇതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിൽ വിളിച്ചുചേർത്തു.

shivankutti Wayanad landslide