' പ്രാർഥനകൾ കുടുംബങ്ങൾക്ക് ഒപ്പം'; ഉരുൾപൊട്ടലിൽ അനുശോചനമറിയിച്ച് വിജയ്

ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങളിൽ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

author-image
Vishnupriya
New Update
vi
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചിച്ച് തമിഴ് നടൻ വിജയ്. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും വിജയ് പറഞ്ഞു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.

'കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു', വിജയ് യുടെ കുറിപ്പിൽ പറയുന്നു. 

അതേസമയം, ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങളിൽ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

wayanad actor vijay mundakkai landslides