വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു; വാതിലുകള്‍ തുറന്നു, പരിഭ്രാന്തരായി യാത്രക്കാര്‍

ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്.

author-image
Shyam Kopparambil
New Update
ASDASD

 


കൊച്ചി: ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു .റോറോ ക്രോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരുക്കില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്.തുടർന്ന് വാട്ടർ മെട്രോയിൽ നിന്ന് അലാറം മുഴങ്ങി. അപകടത്തിൽ ഒരു ബോട്ടിന്റെ വാതിൽ തനിയെ തുറന്നതും യാത്രക്കാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ലോഗർമാർ ബഹളം വച്ചതാണ് ആശങ്കക്ക് കാരണമെന്ന് മെട്രോ അധികൃതർ പറഞ്ഞു. ഇവർ ബോട്ട് കൺട്രോൾ ക്യാബിനിലെ അനധികൃത പ്രദേശത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ കാരണങ്ങളാൽ ഇത് ക്രൂ അനുവദിച്ചില്ല. ഇതേതുടർന്ന് മോശമായി പെരുമാറിയതായി പരാതിപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ കെ.ഡബ്ല്യു.എം.എൽ ആഭ്യന്തര അന്വേഷണം നടത്തും.

 

kochi water metro fort kochi kochi water metro