വാട്ടര്‍ മെട്രോ ഇനി ഫോര്‍ട്ട്‌കൊച്ചിയിലേക്കും ; ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും

40 രൂപയാണ് ടിക്കറ്റ് നിരക്ക് 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

author-image
Rajesh T L
Updated On
New Update
water metro

വാട്ടര്‍ മെട്രോ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി വാട്ടര്‍ മെട്രോ. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു. ടെര്‍മിനലിൻറെ നിര്‍മാണവും പൂര്‍ത്തിയായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിൻറെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.

water metro fort kochi