കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നാണ് ഹൈക്കോടതി ചോദിച്ചിരുന്നത്.

author-image
Anagha Rajeev
Updated On
New Update
ghfdgd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ. കെ ഗോവിന്ദൻ നമ്പൂതിരിയെന്ന ആളാണ് പരാതി നൽകിയത്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 

കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഇദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും പരാതിയിലുണ്ട്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നാണ് ഹൈക്കോടതി ചോദിച്ചിരുന്നത്.

വെള്ളക്കെട്ടിൽ കോടികളുടെ നാശ നഷ്ട്ടമുണ്ടായിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡും വെള്ളത്തിനടിയിലായിയിരുന്നു. 

national human rights commission