വാഷ്കോൺ 2024: സൈബർസുരക്ഷാ ലോകത്തേക്ക് വിജയം കൊയ്യുന്ന വേദി

Hack the box ഉം CC Cybercampus ഉം ചേർന്നാണ് ഇത് സംഘടിപ്പിച്ചത്.200-ലധികം പങ്കാളികൾ വിവിധ മേഖലകളിൽ നിന്ന് പങ്കെടുത്ത ഈ പരിപാടി ഉറ്ഘാടനം ചെയ്തത്

author-image
Anagha Rajeev
New Update
vashcon

കളമശേരി:26-ന് കേരള Startup mission ൽ വെച്ച് സംഘടിപ്പിച്ച വാഷ്കോൺ (VASHCON) സൈബർസുരക്ഷാ സമ്മേളനം ശ്രദ്ധേയ വിജയമായി.Hack the box ഉം CC Cybercampus ഉം ചേർന്നാണ് ഇത് സംഘടിപ്പിച്ചത്.200-ലധികം പങ്കാളികൾ വിവിധ മേഖലകളിൽ നിന്ന് പങ്കെടുത്ത ഈ പരിപാടി ഉറ്ഘാടനം ചെയ്തത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുത്തൻ താരവും കേരളത്തിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ന്യായസതി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്ഥാപകനുമായ റൗൾ ജോൺ അജു ആണ്. സൈബർ സുരയിരുന്നു ക്ഷാ രംഗത്തെ ഉയർന്ന ഉദ്യോഗസ്ഥനായ ബൈജു സുകുമാരന്റെ അവതരണം സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പറ്റിയുള്ള അവബോധം നൽകുന്നതായിരുന്നു .ഡിജിറ്റൽ സുരക്ഷാ പ്രധാന ചർച്ചയായ വേദിയിൽ, സംരംഭകയും സൈബർ ക്യാമ്പസ് സ്ഥാപകയുമായ ശ്രീമതി ആശാ ബിനീഷിന്റെ വാക്കുകൾ ശ്രദ്ധേയമായി.
 

ഹാക്കിങ്, സൈബർ രംഗത്തെ വിദഗ്ധരായ ജിതിൻ ജോസഫ്, അഡ്വ. ജിൻസ് ടി തോമസ്, മുഹമ്മദ് ആഷിഖ്, ഐശ്വര്യ എസ്, അർണോൾഡ് പ്രകാശ്, ആനന്ദ് ജയപ്രകാശ് എന്നിവരുടെ ക്ലാസ്സുകൾ സൈബർ ആക്രമണങ്ങളെ തിരിച്ചറിയുന്നതിനും cybersecurity best practices-നുസരിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനേപ്പറ്റി പങ്കെടുത്തവർക്ക് ശരിയായ ബോധവൽക്കരണം ലഭിച്ചു. Cybersecurity, lockpicking,CTF Arena എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനങ്ങൾ വിപുലമായ അനുഭവം നൽകുകയും IT professionals, researchers, students തുടങ്ങിയവർക്കിടയിൽ അറിവിന്റെ വിനിമയത്തിന് വേദിയൊരുക്കുകയും ചെയ്തു.

ഹാക്കിങ് രംഗത്തെ പുത്തൻ മത്സരവേദിയായി മാറിയ VASHCON CTF ARENA യിൽ ഒന്നാം സമ്മാനമായ 10 ,000 രൂപ സ്വന്തമാക്കിയത് വിപിൻ ദാസും , രണ്ടാം സമ്മാനം 5 ,000 രൂപ സ്വന്തമാക്കിയത് ഷഞ്ചലുമാണ് .

കോളേജ് വിദ്യാർത്ഥിജകളുടെയും, സൈബർ ഗവേഷകരുടെയും പങ്കാളിത്തം കൊണ്ട് നിറഞ്ഞ VASHCON 2024 , അടുത്ത വർഷത്തെ വരവ് ഉറപ്പ് നൽകിയാണ് അവസാനിച്ചത്.

cyber security