തൃക്കാക്കര: ലോക പ്രമേഹദിനത്തിൽ സമൂഹത്തിനു ബോധവൽക്കരണം നൽകുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ത്യക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ നേത്യത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡൻ്റ് ഡോ. എം പി സുകുമാരൻ നായർ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ ക്വാർട്ടേഴ്‌സിൽ നിന്നും തുടങ്ങിആശുപത്രിയിൽ സമാപിച്ചു.തുടർന്ന് സൗജന്യ രക്ത പരിശോധനയും, മെഡിക്കൽ ക്യാമ്പും, ആശു പത്രി സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. ടി ഡി ജോൺ, ഡോ. സി അനീഷ് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രമേഹ ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.ബോർഡംഗങ്ങളായ കെ മോഹനൻ, സെയ്ദ് മുഹമ്മദ്, ഹക്കീം അലിയാർ , ഇ നന്ദകുമാർ, അനില പീറ്റർ. ആശുപത്രി വികസന സമിതി അംഗം സന്തോഷ് മേലേകളത്തിൽ എന്നിവർ സംസാരിച്ചു.