തൃശൂർപൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംതൃപ്തനാണെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും വിഎസ് സുനിൽകുമാർ. പാർട്ടിയോടും സർക്കാരിനോടും യോജിച്ച് നിന്നുകൊണ്ട് മാത്രമേ വിയോജിപ്പുകൾ രേഖപ്പെടുത്താനാകൂവെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും വിഎസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.
പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. തൃശൂർപൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പൂർണ തൃപ്തനാണ്. പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേശണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തിൽ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനിൽകുമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനത്തിന് പിന്നാലെയാണ് സിപിഐ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.