തൊഴിലധിഷ്ഠിത വിഷയവും പഠിപ്പിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ആർക്കും വേണ്ടാത്ത അവസ്ഥയിലാണ് നിലവിൽ. ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റ് വർധിപ്പികണമെന്നാവിശ്യപ്പെട്ട് സംസ്ഥാനത്ത് സമരം നടക്കുമ്പോളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഏകദേശം 9131 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കുളുകളിൽ കൂടുതൽ ഒഴിവുള്ള ജില്ല കൊല്ലമാണ്. ഏകദേശം 1065 സീറ്റുകളാണ് കൊല്ലത്ത് ഒഴിഞ്ഞുകിടക്കുന്നത്. ഹയർ സെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും സിലബസിൽ വ്യത്യാസമില്ല. പ്ലസ് ടു പഠനം പൂർത്തിയാക്കുന്നത്തിനോടൊപ്പം ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്നരീതിയിലുള്ള പഠന രീതിയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി .
കൃഷിവകുപ്പിലെ ഭൂരിപക്ഷം അസിസ്റ്റൻ്റുമാരും വിഎച്ച്എസ്ഇ കോഴ്സ് കഴിഞ്ഞവരാണ്. നിലവിൽ ഒരു ഹയർ സെക്കൻഡറി ക്ലാസി 65 വിദ്യാർത്ഥികളാനുള്ളത് എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒരു ക്ലാസിൽ 30 സീറ്റുകളാണുള്ളത്. 1983– 84 അധ്യയന വർഷത്തിൽ 19 സ്ക്കുളുകളിലാണ് വിഎച്ച്എസ്ഇ കോഴ്സ് വരുന്നത് പിന്നട് തൊട്ടടുത്ത അധ്യയന വർഷം മുതൽ അത് 73 സ്ക്കൂളുകളായി ഉയർത്തി. എന്നാൽ നിലവിൽ വിഎച്ച്എസ്ഇ പഠിക്കാൻ വിദ്യാർത്ഥികളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് നന്നും വിഎച്ച്എസ്ഇ കോഴ്സ് നിന്നു പോകുന്ന സ്ഥിതിയാണുള്ളത്.