സഹന ശക്തിയ്ക്ക് ഓസ്‌കാർ പ്രഖ്യാപിച്ചാൽ അത് മുഖ്യമന്ത്രിയ്‌ക്കെന്ന് വിഎൻ വാസവൻ

ആയിരം സതീശൻമാർ വന്നാൽ അര പിണറായി ആവില്ലെന്ന് മന്ത്രി വിഎൻ വാസവൻ. സഹന ശക്തിയ്ക്ക് ഓസ്‌കാർ പ്രഖ്യാപിച്ചാൽ അത് പിണറായിക്ക് ലഭിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

author-image
Anagha Rajeev
New Update
vnvasavan

ആയിരം സതീശൻമാർ വന്നാൽ അര പിണറായി ആവില്ലെന്ന് മന്ത്രി വിഎൻ വാസവൻ. സഹന ശക്തിയ്ക്ക് ഓസ്‌കാർ പ്രഖ്യാപിച്ചാൽ അത് പിണറായിക്ക് ലഭിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സന്നിഗ്ദ ഘട്ടത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ചതായും വാസവൻ കൂട്ടിച്ചേർത്തു.

വത്സൻ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം നടന്ന ദിവസം എത്തിയെന്നത് ശരിയാണെന്നും വാസവൻ അറിയിച്ചു. കെപിസിസി അധ്യക്ഷൻ നിരാഹാരം കിടന്നപ്പോൾ വത്സൻ തില്ലങ്കേരി അഭിവാദ്യം ചെയ്ത സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് അതേ വത്സൻ തില്ലങ്കേരിയാണ് പൂരത്തിനെത്തിയതെന്നും വാസവൻ പറഞ്ഞു.

കോടതി നിബന്ധനകൾ അനുസരിച്ചായിരുന്നു പൂരം സംഘാടനവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമായിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയാതെ അല്ല ആരോപണം ഉന്നയിച്ചതെന്നും വാസവൻ അഭിപ്രായപ്പെട്ടു. 

VN Vasavan