യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി.കെ. പ്രകാശിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി.കെ. പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
2012ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഒരു സിിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ പരാതിക്കാരിയോട് വി.കെ. പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും മൊഴി നല്‍കണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്നുദിവസമായി കൊല്ലം പള്ളിത്തോട്ടം പൊലീസില്‍ വി.കെ. പ്രകാശ് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിര്‍ദ്ദേശ പ്രകാരം ജാമ്യത്തില്‍ വിടുകയുമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് വി.കെ. പ്രകാശിന്റെ മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറും. കേസില്‍ എസ്.ഐ.ടി തുടര്‍ നടപടികള്‍ സ്വീകരിക്കും.