വിജയവഴിയിൽ വിഴിഞ്ഞമെന്ന് സിപിഐഎം, ഉമ്മൻചാണ്ടിയെ മറക്കരുതെന്ന് കോൺഗ്രസും; വിഴിഞ്ഞത്ത് ഫ്ലക്സ് പോര്

പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും ഫ്ലക്സുകളാണ് വിഴിഞ്ഞത്ത് ഉയർന്നിരിക്കുന്നത്. ചരിത്ര പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇരുവരുടേയും ഫ്ലക്സുകൾ.

author-image
Greeshma Rakesh
New Update
vizhinjam-port-

cpim and congress flex war in vizhinjam

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിന്റെ ക്രെഡിറ്റിൻ്റെ പേരിൽ ഇടത്, വലത് മുന്നണികളുടെ ഫ്ലക്സ് യു​ദ്ധം. പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും ഫ്ലക്സുകളാണ് വിഴിഞ്ഞത്ത് ഉയർന്നിരിക്കുന്നത്. ചരിത്ര പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇരുവരുടേയും ഫ്ലക്സുകൾ.

വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്.എന്നാൽ ഉമ്മൻചാണ്ടിയെ മറക്കരുത് എന്നാണ് കോൺഗ്രസ് ഫ്ലക്സിലൂടെ തിരിച്ചടിച്ചത്.വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ ഉയർന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാത്ത സ്ഥിതിയാണ്.

അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു.

കപ്പൽ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, മറ്റു മന്ത്രിമാ‍ർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോർട്സ്‌ സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും.

 

 

 

oommen chandy vizhinjam port vizhinjam port inauguraton cm pinarayi vijayan