വയനാട്ടിലെ ദുരന്തബാധിതർക്ക് സ്വാന്തനം പകർന്ന് വിഴിഞ്ഞത്തെ കുരുന്നുകൾ; മുക്കാൽ ലക്ഷം കൈമാറി, അഭിനന്ദിച്ച് മുഖ്യമന്ത്രി

തങ്ങളുടെ സമപ്രായക്കാരെയും മുതിര്‍ന്നവരെയും സഹായിക്കുന്നതിനായി പത്തുകുട്ടികള്‍ അവരുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും മറ്റുള്ളവര്‍രക്ഷിതാക്കളില്‍നിന്നു ലഭിച്ചതുമായ പണമാണ് കുട്ടികൾ കൈമാറിയത്.

author-image
Vishnupriya
New Update
vi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വിഴിഞ്ഞം തീരത്തെ കുരുന്നുകള്‍ സ്വരൂപിച്ചത് മുക്കാല്‍ ലക്ഷം രൂപ. മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിഴിഞ്ഞം ഹാര്‍ബര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികളാണ് ഇവർ. സമാഹരിച്ച 75,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ പക്കല്‍ നേരിട്ട് ആണ് ഏല്‍പ്പിച്ചത്. തങ്ങളുടെ സമപ്രായക്കാരെയും മുതിര്‍ന്നവരെയും സഹായിക്കുന്നതിനായി പത്തുകുട്ടികള്‍ അവരുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും മറ്റുള്ളവര്‍രക്ഷിതാക്കളില്‍നിന്നു ലഭിച്ചതുമായ പണമാണ് കുട്ടികൾ കൈമാറിയത്.

ദുരന്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കുരുന്നുമക്കള്‍ കാണിച്ച നല്ല മനസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രഥമാധ്യപകന്‍ എച്ച്.ഡി. ബൈജു, അധ്യാപകന്‍ പി. സക്കറിയ, എസ്.എം.സി. ചെയര്‍മാന്‍ താജുദീന്‍ ഫാദില്‍ റഹ്‌മാനി, സ്റ്റാഫ് സെക്രട്ടറി ടി.എസ്. ജോ ലാല്‍, പി.ടി.എ. പ്രസിഡന്റ് അന്‍വര്‍ ഷാന്‍ എന്നിവരും എത്തിയിരുന്നു.

vizhinjam Wayanad landslide