മലപ്പുറത്തു നിന്നും കാണാതായ 'വരൻ' വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

വിവാഹ ആവശ്യങ്ങൾക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടിൽ നിന്നും ഇറങ്ങിയത്.

author-image
Anagha Rajeev
New Update
vishnujith
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടിൽ നിന്നും പോയത്. വിവാഹ ആവശ്യങ്ങൾക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടിൽ നിന്നും ഇറങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോൾ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി. എന്നാൽ മറുതലയ്ക്കൽ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോൺ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു.

man missing