രാഷ്ട്രീയം മാറ്റി വച്ച് ജനത്തെ സഹായിക്കാന്‍ വിശാലിന്റെ ആഹ്വാനം

ജാതിമത ഭേദമന്യേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത്, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും സഹായമെത്തിക്കാന്‍ നമ്മള്‍ ശ്രമിക്കണം.

author-image
Prana
New Update
vishal
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹൃദയഭേദകമെന്ന് തമിഴ് നടന്‍ വിശാല്‍. ഒരുപാട് ഹൃദയവേദനയോടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. പ്രകൃതിക്ക് മുന്നില്‍ മനുഷ്യര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും, ഈ ദാരുണമായ സംഭവം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

ജാതിമത ഭേദമന്യേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത്, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും സഹായമെത്തിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ഈ ദാരുണമായ സംഭവത്തില്‍ ആളുകളെ രക്ഷിക്കുന്നതിനും മരിച്ചവരെ കണ്ടെത്തുന്നതിനും പോരാടുന്ന എല്ലാ നല്ല മനസ്സുകളോടും നന്ദി പറയുന്നതായി വിശാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്കരിക്കാതെ ജനങ്ങളെ സഹായിക്കാന്‍ ക്രിയാത്മകമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നതായും അ?ദ്ദേഹം കുറിച്ചു.

Wayanad landslide actor vishal