പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ പിന്തുണച്ച് വിനയന്‍

നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയന്‍ പറഞ്ഞു. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ പറഞ്ഞു.

author-image
Prana
New Update
sd
Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമ മേഖലയില്‍ നിന്നുള്ള പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സി'നെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയന്‍ പറഞ്ഞു. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ പറഞ്ഞു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന സംഘടനയാവണം. സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചര്‍ച്ചകളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.

aashiq abu rima kallingal director vinayan