മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് വിജയരാഘവന്‍

നല്ല കുപ്പായവും നല്ല തുണിയും നല്ല ലിപ്സ്റ്റിക്കും കണ്ടാല്‍ മനസ്സിലാക്കേണ്ടത് ഏറ്റവും നല്ല കളവ് പറയുന്ന ആളാണ് എന്നാണ്. ജീവിക്കാന്‍ വേണ്ടി എന്തെല്ലാം ജോലി ചെയ്യുന്നു. അതില്‍ ഒരു ജോലി ആണെന്ന് മനസിലാക്കണം.

author-image
Prana
New Update
a vijayaraghavan

കേരളം മോശമാണെന്ന് പറയാന്‍ കുറച്ചാളുകളെ ശമ്പളവും വടിയും കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. നിലമ്പൂര്‍ ചന്തക്കുന്നില്‍ പിവി അന്‍വറിനെതിരേ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്കെതിരേ എ. വിജയരാഘവന്‍ പറഞ്ഞത് ഇങ്ങനെ: കുറച്ചാളുകളെ ശമ്പളം കൊടുത്ത് വടികൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. കേരളം മോശമാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍. നല്ല കുപ്പായവും നല്ല തുണിയും നല്ല ലിപ്സ്റ്റിക്കും കണ്ടാല്‍ മനസ്സിലാക്കേണ്ടത് ഏറ്റവും നല്ല കളവ് പറയുന്ന ആളാണ് എന്നാണ്. അതില്‍ തെറ്റില്ല. നമ്മള്‍ ജീവിക്കാന്‍ വേണ്ടി എന്തെല്ലാം ജോലി ചെയ്യും. ആ കൂട്ടത്തില്‍ ഒരു ജോലി ആണെന്ന് മനസ്സിലാക്കണം. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആള്‍ പി.വി. അന്‍വര്‍ എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ രാവിലെ അന്‍വര്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് ആദ്യം എത്തുന്ന മാധ്യമങ്ങളാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മഹാനാണ് അന്‍വര്‍. വൈകുന്നേരം അവസാനിക്കുമ്പോള്‍ നാളെ രാവിലെ അന്‍വറിന്റെ സുഭാഷിതങ്ങളുമായി നമുക്ക് കാണാം എന്ന് പറഞ്ഞാണ് ഉറങ്ങാന്‍ പോകുന്നത്്. 

 

cpm journalists a vijaya raghavan