ലയാള സിനിമാ മേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിയിൽ സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിനായി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണ സംഘത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയതിനും കേസ് എടുക്കുന്നതിനും 8 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി കത്ത് നല്‍കിയിട്ടുണ്ട്.
തർക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിനായി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.
New Update
00:00
/ 00:00