തന്നോട് കാണാന്‍ വരേണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് അദ്ദേഹം കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്തതുകൊണ്ടാണ് കാണാന്‍ സാധിക്കാഞ്ഞത്. അനുമതി നിഷേധിച്ചതായി തന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല. പ്രധാന സാമുദായികനേതാക്കന്മാര്‍ ആണല്ലോ അവര്‍. അവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കണമല്ലോ,'-രാഹുല്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുരേഷ് ഗോപി പൂരനഗരയിലേക്ക് വന്നത് ആംബുലന്‍സിലാണെന്ന് പറഞ്ഞത് കെ.സുരേന്ദ്രനാണ്. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നാലും ഹെലികോപ്റ്ററില്‍ വന്നാലും തൃശ്ശൂര്‍ പൂരം കലക്കാനുള്ള ശ്രമം ബിജെപിയും സിപിഎമ്മും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പാലക്കാട്ടും നടക്കുന്നത്.
നിലവില്‍ പ്രചരിപ്പിക്കുന്ന കത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമാണ് പുറത്തുവന്നത്. കെ. മുരളീധരന്‍ മത്സരിക്കണം എന്നതല്ലാതെ എന്നെ കുറിച്ച് മോശമായതൊന്നും കത്തില്‍ ഇല്ല. കത്ത് പുറത്തുവിട്ടത് കൈരളി ചാനലിലെ റിപ്പോര്‍ട്ടറാണ്. ഇപ്പോഴത്തെ കത്ത് മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരുടേയും കൈയില്‍ ഉണ്ടായിരുന്നു. അന്നുതന്നെയാണ് പാലക്കാട് ബി.ജെ.പിയുടെ പിന്തുണ സി.പി.എം തേടിയ കത്തും പി.പി. ദിവ്യയുമായി ബന്ധപ്പെട്ട മറ്റൊരു കത്തും പുറത്തുവന്നത്. ഈ വിഷയങ്ങള്‍ മറയ്ക്കാനാണ് കോണ്‍ഗ്രസിന്റെ കത്ത് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കാണാന്‍ വരേണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല: രാഹുല്‍ മാങ്കുട്ടത്തില്‍
ഇന്ന് അദ്ദേഹം കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്തതുകൊണ്ടാണ് കാണാന്‍ സാധിക്കാഞ്ഞത്. അനുമതി നിഷേധിച്ചതായി തന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല
New Update