വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും തര്‍ക്കം

ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നില്‍ അളക്കാന്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത്. സംഭവം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. 

author-image
Prana
New Update
veena

Veena George

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊടുമണ്‍ ഏഴംകുളം  കൈപ്പട്ടൂര്‍ റോഡിലെ പുറമ്പോക്ക് അളക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും തര്‍ക്കം. ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളംകൈപ്പട്ടൂര്‍ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നു നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ ഭൂമിയില്‍ കയ്യേറ്റമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിനായാണു സ്ഥലം കയ്യേറിയതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. Veena George.

റോഡിന്റെ ഇരുവശത്തെയും പുറമ്പോക്ക് അളക്കാന്‍ ഇന്നലെ രാവിലെ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി. വാഴവിള പാലം ഭാഗത്ത് അവര്‍ സ്ഥലം അളന്നു കൊണ്ടിരിക്കെയാണ് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് തന്റെ കെട്ടിട സ്ഥലത്ത് എത്തിയത്. റോഡിനോടുചേര്‍ന്ന പുറമ്പോക്ക് ഭൂമി താന്‍ കയ്യേറിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ ജോര്‍ജ് ജോസഫ് ഭൂമി അളന്നു തുടങ്ങി. തുടര്‍ന്ന് ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നില്‍ അളക്കാന്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത്. സംഭവം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. 

 

veena george