ചികിത്സാപ്പിഴവുകൾ വർദ്ധിക്കുന്നു ; ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

നാളെ തിരുവനന്തപുരത്ത് വെച്ചാണ് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടുമാരും ജില്ലാ മെഡിക്കൽ ഓഫിസർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

author-image
Vishnupriya
New Update
helath

വീണാ ജോർജ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിരന്തരമായി ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്ത് വെച്ചാണ് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടുമാരും ജില്ലാ മെഡിക്കൽ ഓഫിസർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത്. 4 വയസ്സുള്ള കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ മാറി ചെയ്തിരുന്നു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു.

ആലപ്പുഴ ആശുപത്രിയിലും ചികിത്സാപ്പിഴവെന്ന ആരോപണം ഉയർന്നു. പുന്നപ്ര സ്വദേശിയായ 70 വയസ്സുകാരിയാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാത്തതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

medical negligence case veena george