കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നായിരുന്നു ഷിരൂരിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിരവധി പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമൊടുവിൽ 71 ദിവസത്തിനിപ്പുറം ആ ദൗത്യം അവസാനിക്കുമ്പോൾ അർജുന്റെ കുടുംബത്തെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു.
‘‘അര്‍ജുന്‍ എവിടെയെന്ന് കുടുംബം നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അതിനുവേണ്ടി അവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടു. എന്തു സംഭവിച്ചാലും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പു നല്‍കി. അര്‍ജുന്റെ കുടുംബത്തെ സംബന്ധിച്ചടുത്തോളം ഇത് പ്രതിസന്ധിഘട്ടമാണ്. അവരെ നമുക്ക് ചേര്‍ത്ത് പിടിക്കണം.
ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായി. കേരള - കര്‍ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍...എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി’’– സതീശൻ കുറിച്ചു.