എഡിജിപി -ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച വെളിച്ചത്തായതോടെ സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുമായുള്ള സിപിഎം ബന്ധം ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി. എംആര്‍ അജിത്ത് കുമാറിനോടും രണ്ട് നിലപാടാണെന്നും വ്യക്തമായി.
ഭരണകക്ഷി എംഎല്‍എ വെല്ലുവിളിച്ചിട്ടും മിണ്ടാന്‍ പറ്റാത്ത സ്ഥിതിയിലാണ് സിപിഎം. പിവി അന്‍വറിന് പിന്നില്‍ പ്രതിപക്ഷമല്ലെന്നും സതീശന്‍ പറഞ്ഞു.