‘ശ്രീജേഷ് രാജ്യത്തിന്റെ അഭിമാനതാരം, സർക്കാർ അപമാനിച്ചു, മുഖ്യമന്ത്രി മാപ്പ് പറയണം’: വി.ഡി.സതീശൻ

ജന്മനാട്ടിൽ ശ്രീജേഷ് നേരിട്ട അപമാനത്തിനു മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ഇനി ഒരു കായികതാരത്തിനും ഇത്തരം അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ വിമർശിച്ചു.

author-image
Vishnupriya
Updated On
New Update
vd satheeshan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന താരമായ പി.ആർ.ശ്രീജേഷിനു സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മാറ്റിവെച്ചത് കായിക രംഗത്തോടുള്ള അപമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം മന്ത്രിമാരുടെ ഈഗോ ക്ലാഷും സർക്കാരിന്റെ കൂട്ടുത്തരവാദിത്തമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിനായി 2 ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണു ചെയ്തത്.

അതേസമയം, മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങു മാറ്റി വച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തെത്തി. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്തു മര്യാദയാണു സർക്കാർ കാട്ടിയത്? ജന്മനാട്ടിൽ ശ്രീജേഷ് നേരിട്ട അപമാനത്തിനു മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ഇനി ഒരു കായികതാരത്തിനും ഇത്തരം അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ വിമർശിച്ചു.

PR Sreejesh vd satheesan