വിഡി സതീശൻ കോൺഗ്രസിന്റെ ശവകല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ തമ്മിൽ തല്ല് കാരണം എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്രയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
New Update
VELLAPPALLI NATESAN

പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോൺഗ്രസിന്റെ ശവകല്ലറ പണിയുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിലെ തമ്മിൽ തല്ല് കാരണം എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്രയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സതീശൻ തറ വർത്തമാനം പറയുകയാണ്. ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അത് അവരുടെ ഭരണമികവ് കൊണ്ടായിരിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

തനിക്ക് കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ തനിക്കെതിരെ ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്. സുധാകരൻ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശൻ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസിലെ അനൈക്യം എൽഡിഎഫിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vd satheesan