എഡിജിപി എം ആര്‍ അജിത് കുമാറുമായി കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. നാല് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടതെന്നും നാല് മണിക്കൂര്‍ എന്ന പ്രചാരണം തെറ്റാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ആംബുലന്‍സുകള്‍ പോലീസ് തടയുന്ന വിഷയമാണ് എഡിജിപിയുമായി സംസാരിച്ചത്. കൂടിക്കാഴ്ച നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു, ആര്‍ എസ് എസ് സംസ്ഥാന സേവാ പ്രമുഖ് എം സി വല്‍സന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആംബുലന്‍സ് തടയുന്ന വിഷയത്തില്‍ വേണ്ട നടപടിയെടുക്കാമെന്ന് എഡിജിപി മറുപടി നല്‍കിയിരുന്നെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
വത്സന്‍ തില്ലങ്കേരി എഡിജിപി അജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് സിപിഐ ജില്ലാ നേതൃത്വമായിരുന്നു രംഗത്തെത്തിയത്. ദുരന്തത്തിനിടെ ഉണ്ടായ ഭക്ഷണ വിവാദത്തില്‍ ഈ കൂടിക്കാഴ്ചക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു.