വഞ്ചിയൂര്‍ വെടിവയ്പ്പ്: പ്രതിയുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരെ കേസ്

സുജിത്ത് നായര്‍ക്കെതിരെ ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

author-image
Prana
New Update
gunshot
Listen to this article
0.75x 1x 1.5x
00:00 / 00:00

 

പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനില്‍ വീട്ടമ്മയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശിയായ പ്രതിയുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവായ സുജിത്ത് നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി വീട്ടമ്മയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വെളളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

പ്രതി കൊലപാതക ശ്രമത്തിന് ഉപയോഗിച്ചിരുന്ന കാര്‍ കൊല്ലം ആയൂര്‍ വെളളച്ചാല്‍ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -11 ആണ് കേസ് പരിഗണിച്ചത്. 2021 ഓഗസ്റ്റില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വച്ച് സുജിത്ത് നായര്‍ പീഡിപ്പിച്ചതായി പ്രതി പറഞ്ഞു. ഇതിനു ശേഷം സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണ് വീട്ടമ്മയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

സുജിത്ത് നായര്‍ക്കെതിരെ ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണ് പ്രതി വീട്ടമ്മയുടെ വീട്ടില്‍ എത്തിയത്. കൊറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് പ്രതി തന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് എയര്‍ പിസ്റ്റള്‍ എടുത്ത് വീട്ടമ്മയെ വെടിവച്ചത്.

Rape Case gun shot