തൃക്കാക്കര: വല്ലാർപാടം പാലത്തിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതിന് കാരണം ഡ്രൈവറുടെ പരിചയ കുറവെന്ന് മോട്ടോർ വാഹന വകുപ്പ്.അപകടത്തെ കുറിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ രാജേഷ് എ.എം.വി.ഐ, ശ്രീജിത്ത് എന്നിവർ ആർ.ടി.ഓക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.അപകട സമയം ബസോടിച്ചിരുന്ന താൽക്കാലിക ഡ്രൈവറാണെന്നും,ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട ശേഷം ഹാൻഡ് ബ്രേക്ക് ഇടാൻ സമയം ലഭിച്ചിട്ടും ഡ്രൈവർ ശ്രമിച്ചില്ല.
കൂടാതെ ബസിന്റെ പിന്നിലെ ബ്രേക്കിലേക്കുള്ള പൊട്ടിയ എയർ പൈപ്പ് താൽക്കാലികമായി മറ്റൊരു പൈപ്പിൽ കെട്ടിവച്ചാണ് അപകട സമയം ബസ് സർവ്വീസ് നടത്തിയിരുന്നത്. ഇതുമൂലം ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ എയർ പൈപ്പ് സംവിധാനം പ്രവർത്തിച്ചില്ല. പരിശോധനയിൽഅപകടാവസ്ഥയിൽ കണ്ടെത്തിയ ബസ്സിലെ വാൽവുകൾ കൂടുതൽ പരിശോധനയ്ക്കായി നിർമ്മാണ കമ്പനിക്ക് അയച്ച് റിപ്പോർട്ട് തേടും.അപകട സമയം .അമിത ശബ്ദത്തിൽ വാഹനത്തിനുള്ളിൽ പാട്ടുവച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എയർ ബ്രേക്ക് ഹാൻഡ് ബ്രേക്ക് എന്നിവ ഉപയോഗിക്കുന്നതിനെ കുറിച്ച് ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനിക്കും.