''അങ്ങോട്ട് ചെന്നത് എന്താണെന്ന് അറിയാൻ വേണ്ടി മാത്രം, എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും''

പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് ശിവൻകുട്ടി പറഞ്ഞത്. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യം മരിക്കുന്നത് വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
cm pinarayi vijayan controls minister v sivankutty in assembly

v sivankutty

തിരുവനന്തപുരം: പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.കഴിഞ്ഞദിവസം സഭാവേദി പ്രക്ഷുബ്ധമായ വേളയിൽ കൈതരിച്ചു മുന്നോട്ടു നീങ്ങിയ ശിവകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞു നിർത്തിയിരുന്നു. ഇതിന്റെ വീഡോയോയും ചിത്രങ്ങളും സൈബറിടത്തിൽ വൈറലായിരുന്നു.സംഭവം ചർച്ചയായതിനു പിന്നാലെ വിശദീകരണവുമായി രം​ഗത്തെത്തിയതാണ് ശിവൻകുട്ടി.

പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് ശിവൻകുട്ടി പറഞ്ഞത്. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യം മരിക്കുന്നത് വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് ശിവൻകുട്ടി പറയുന്നത് ഇങ്ങനെ:

'പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണ ഗതിയിൽ ബഹളമൊക്കെ നിയമസഭയിൽ ഉണ്ടാകാറുണ്ട്. അതെല്ലാം ഓരോ സാഹചര്യങ്ങൾ നോക്കിയാണ്. പക്ഷേ, ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചീത്ത പറയുകയും മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടുകയും പ്രായത്തെ പോലും ബഹുമാനിക്കാത്ത നിലയിലുള്ള വളരെ തരംതാണ നിലയിലുള്ള കാര്യങ്ങൾ ചെയ്തപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ. എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോകുകയായിരുന്നു. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യവും ഊർജവും ആത്മവിശ്വാസവും അത് മരിക്കുന്നത് വരെ ഉണ്ടാകുമല്ലോ...'

തിങ്കളാഴ്ച രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിച്ചു.ഇതിനിടെ സ്പീക്കർ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി.

 പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കൈയിൽ പിടിച്ച് പിന്നോട്ടു വലിച്ചു. മുഖ്യമന്ത്രി നൽകിയ സൂചന മനസിലാക്കിയ ശിവൻകുട്ടി തിരികെ സീറ്റിലേക്കു മടങ്ങി. ഇനിയൊരു പ്രശ്നം ശിവൻകുട്ടി ഉണ്ടാകരുതെന്ന ചിന്തയിൽ തന്നെയായിരുന്നു ഇടപെടൽ. പെട്ടെന്ന് പ്രതിപക്ഷ എം.എൽ.എമാരുടെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽതന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടയുകയായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസിൽ പ്രതിയാണ് ശിവൻകുട്ടി.2015 മാർച്ച് 13നാണ് കൈയാങ്കളിയുണ്ടായത്. ബാർ കോഴയിലെ പ്രതിപക്ഷ പ്രതിഷേധം അന്ന് അതിരുവിട്ടു. സ്പീക്കർ ഡയസിലെ കസേര അടക്കം വലിച്ചെറിഞ്ഞു. ഡയസിൽ മുണ്ടു മടക്കി കുത്തി ശിവൻകുട്ടിയുടെ നടത്തം ഇന്നും പ്രസക്തം. സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികൾ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്. മന്ത്രി ശിവൻകുട്ടിയും വിചാരണ നേരിടണം. ഇത് മനസ്സിൽ വച്ചാകണം ഇന്ന് ശിവൻകുട്ടിയെ പിണറായി തടഞ്ഞത്.

 

cpm congress v sivankutty kerala assembly