‘കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത്  തിരിച്ചറിയണം, ജനത്തെ പഴിചാരരുത്’; വി.മുരളീധരൻ

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുന്നുവെന്നും വി.മുരളീധരൻ വിമര്‍ശിച്ചു.

author-image
Vishnupriya
Updated On
New Update
V muraleedharan

വി.മുരളീധരൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അടൂർ പ്രകാശിന്റെയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് വിമർശനവുമായി ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ അതിനു തെളിവുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ഹിന്ദുവോട്ടർമാരുടെ ഇടയിൽ അട്ടിമറി നടന്നു എന്നുപറയുന്ന സിപിഎം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുന്നുവെന്നും വി.മുരളീധരൻ വിമര്‍ശിച്ചു.

‘‘സ്വന്തം നിയമസഭാ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സിപിഎം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ''കാരണഭൂതന്‍റെ'' കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ എനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത്. തൊഴിൽമേളകളിലും കേന്ദ്രധനമന്ത്രി പങ്കെടുത്ത പരിപാടികളിലുമെല്ലാം സിറ്റിങ് എംപി അടൂര്‍ പ്രകാശിന് ക്ഷണമുണ്ടായിരുന്നു. അന്നു തിരിഞ്ഞുനോക്കാത്തയാള്‍ ഇന്ന് ആരോപണവുമായി വന്നിരിക്കുകയാണ്. ഒരു കോർപ്പറേറ്റുകളുടേയും മാധ്യമങ്ങളുടെയും യുട്യൂബർമാരുടെയും പിന്തുണയില്ലാതെ ആണ് ആറ്റിങ്ങലില്‍ ബിജെപി മത്സരത്തിനിറങ്ങിയത്. ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കാനും 7 % വോട്ടുയർത്താനും സാധിച്ചു. 2019ലെ പ്രകടനം ബിജെപിക്ക് സാധ്യമല്ല എന്ന പ്രവചനങ്ങള്‍ തെറ്റി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. മണ്ഡലത്തിൽത്തന്നെ തുടരും’’– വി.മുരളീധരൻ പറഞ്ഞു.

attingal v muralidharan