തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷക്കാലമായി നരേന്ദ്ര മോദി സർക്കാർ ജനങ്ങളോട് കാണിച്ചിട്ടുള്ള കരുതലിന്റെ ശുഭസൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.മോദി സർക്കാരിന്റെ സദ്ഭരണത്തിന് ജനങ്ങൾ നൽകുന്ന അംഗീകാരമാണ് എക്സിറ്റ് പോൾ ഫലങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.കഴിഞ്ഞ പത്ത് വർഷക്കാലമായി നരേന്ദ്ര മോദി സർക്കാർ ജനങ്ങളോട് കാണിച്ചിട്ടുള്ള കരുതലിന്റെ ശുഭസൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ്റിങ്ങൽ ഉൾപ്പടെയുള്ള നിരവധി സീറ്റുകളിൽ ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവരുന്ന ഫലങ്ങളെന്നും ഏറെ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്ക് ഹാട്രിക്കാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയിൽ വൻ മുന്നേറ്റമാകും ബിജെപി കാഴ്ചവയ്‌ക്കുകയെന്നും കേരളത്തിൽ മൂന്ന് വരെ സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്. 365 വരെ സീറ്റുകൾ എൻഡിഎ നേടുമ്പോൾ ഇൻഡി സഖ്യത്തിന് കേവലം 142 സീറ്റുകൾ മാത്രം ലഭിക്കൂവെന്നാണ് പ്രവചിച്ചിട്ടുള്ളത്.