''സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിൻറെ തലവൻ ആഢംബരങ്ങളിൽ മുഴുകുന്നു, സി.പി.എം നിലപാട് വ്യക്തമാക്കണം''

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും 19 ദിവസം കേരളത്തിലില്ല. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആർക്കാണ് കൈമാറിയതെന്നും വി മുരളീധരൻ ചോദിച്ചു.

author-image
Greeshma Rakesh
Updated On
New Update
V muraleedharan

v muraleedharan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെയും കുടുംബത്തിൻറെയും ദുബൈ യാത്രക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്നും ഇവരുടെ വരുമാന സ്രോതസ് എന്താണെന്നും മുരളീധരൻ ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിൻറെ തലവൻ ആഢംബരങ്ങളിൽ മുഴുകുന്നതിലുള്ള സി.പി.എമ്മിൻറെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.ഉന്നയിച്ച വിഷയങ്ങളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ സെക്രട്ടറിയും മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും 19 ദിവസം കേരളത്തിലില്ല. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആർക്കാണ് കൈമാറിയത്.ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രകുറിപ്പുപോലും സർക്കാർ ഇറക്കിയിട്ടില്ല. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചുമതല കൈമാറാതെ പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

 

BJP cpm v muraleedharan cm pinarayi vijayan