തൃക്കാക്കരയിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രം തുറന്നു

നഗരസഭയ്ക്ക് അനുവദിച്ച മൂന്ന് വെൽനെസ്സ് കേന്ദ്രങ്ങളിൽ മൂന്നാമത്തേത്  ആണ് കരിമക്കാട് ആരംഭിച്ചത്. വെൽനെസ്സ് കേന്ദ്രത്തിലേക്കുള്ള ഡോക്ടർ,സ്റ്റാഫ്‌ നേഴ്സ്, ഫാർമസിസ്റ്റും ഉൾപ്പെടെ ജീവനക്കാരുടെ നിയമനം നേരത്തെ പൂർത്തിയായിരുന്നു 

author-image
Shyam Kopparambil
New Update
1

: അർബൻ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രം  ഹൈബീ ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തൃക്കാക്കര: തൃക്കാക്കര നഗരസഭ മൂന്നാമത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രം  ഹൈബീ ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള, വൈസ് ചെയർമാൻ പി.എം യൂനുസ്, സ്ഥിരം സമിതി ചെയർമാൻമാരായ സ്മിതാ സണ്ണി,സുനീറ ഫിറോസ്,ഉണ്ണി കാക്കനാട്,സോമി റെജി, നൗഷാദ് പല്ലിച്ചി, കൗൺസിലർമാരായ കാദർ കുഞ്ഞ്,ലാലി ജോഫിൻ,എ.എ ഇബ്രാഹിം കുട്ടി,ഷാജി വഴക്കാല,അബ്ദു ഷാന,സി.സി വിജു,ഷിമി മുരളി, ദിനൂപ്,ജിജോ ചിങ്ങംതറ, അനിത ജയചന്ദ്രൻ,സജീന അക്ബർ,സുബൈദ റസാഖ്, അജുന ഹാഷിം, അൻസിയ ഹക്കിം,മെഡിക്കൽ ഓഫീസർ മേഘന തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയ്ക്ക് അനുവദിച്ച മൂന്ന് വെൽനെസ്സ് കേന്ദ്രങ്ങളിൽ മൂന്നാമത്തേത്  ആണ് കരിമക്കാട് ആരംഭിച്ചത്. വെൽനെസ്സ് കേന്ദ്രത്തിലേക്കുള്ള ഡോക്ടർ,സ്റ്റാഫ്‌ നേഴ്സ്, ഫാർമസിസ്റ്റും ഉൾപ്പെടെ ജീവനക്കാരുടെ നിയമനം നേരത്തെ പൂർത്തിയായിരുന്നു 



പടം

kakkanad THRIKKAKARA MUNICIPALITY