പിവി അന്‍വറിന്റെ തുറന്നുപറച്ചില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. പിവി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് യുഡിഎഫ് തീരുമാനം. ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തില്‍ വിലയിരുത്തി. ഇതിന് ചുവടുപിടിച്ച് ജില്ല കേന്ദ്രങ്ങളിലും, സെക്രട്ടറിയേറ്റിലും ശക്തമായ സമരപരിപാടികള്‍ നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. എല്‍ഡിഎഫുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഞായറാഴ്ച്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയുണ്ടാവില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും അന്‍വറിനെ മാറ്റാനും തീരുമാനമുണ്ട്. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാര്‍ലമെന്റി യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. പാര്‍ട്ടി സംവിധാനം അടിമുടി ഇറങ്ങി അന്‍വറിനെ പ്രതിരോധിക്കും.
അന്‍വറിന്റെ തുറന്നുപറച്ചില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ യു.ഡി.എഫ്.
അന്‍വറിന്റെ തുറന്നുപറച്ചില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ യു.ഡി.എഫ്. മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം.
New Update
00:00
/ 00:00