കൊടുംവേനലിന് മുന്നോടിയായി ഈയാഴ്ച യു.എ.ഇയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. താപനില കൂടുന്നതിനനുസരിച്ച് താമസക്കാര്‍ ജലാംശം നിലനിര്‍ത്താനും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും മധ്യാഹ്ന സമയത്ത് ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം) പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില അസിമുളില്‍ (അല്‍ ഐന്‍) 50.3 ഡിഗ്രി സെല്‍ഷ്യസാണ്.രാജ്യത്തെ ഏറ്റവും തീവ്രമായ വേനല്‍ക്കാലം ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് അവസാനം വരെയായിരിക്കും.