വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഡീഷയില്‍ നിന്നെത്തിയ വിദേശസഞ്ചാരികളില്‍ രണ്ട് ആളുകളെ കാണാതായി. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തി. ഡോക്ടര്‍ പ്രിയദര്‍ശിനി, സുഹൃതി എന്നിവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ രണ്ട് പേരും വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട്ടില്‍ കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ ലിഫ്റ്റിങ് നടപടികള്‍ സ്വീകരിക്കുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ. പറഞ്ഞു.
നിലവില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയിലും ഫയര്‍ ഫോഴ്‌സും പൊലീസും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡ്രോണ്‍ സൗകര്യങ്ങളും തെരച്ചലിനായി എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
ഒഡീഷയില്‍ നിന്നെത്തിയ രണ്ട് വിനോദസഞ്ചാരികളെ കാണാതായി
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഡീഷയില്‍ നിന്നെത്തിയ വിദേശസഞ്ചാരികളില്‍ രണ്ട് ആളുകളെ കാണാതായി. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തി.
New Update
00:00
/ 00:00