കാറിനു തീപ്പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ടയില്‍ കാറിന് തീപ്പിടിച്ച് രണ്ട് മരണം. തിരുവല്ല വേങ്ങലയിലാണ് കാറിനുള്ളില്‍ രണ്ട് പേര്‍ വെന്തുമരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന് തീപ്പിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

author-image
Prana
New Update
car acci

പത്തനംതിട്ടയില്‍ കാറിന് തീപ്പിടിച്ച് രണ്ട് മരണം. തിരുവല്ല വേങ്ങലയിലാണ് കാറിനുള്ളില്‍ രണ്ട് പേര്‍ വെന്തുമരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന് തീപ്പിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

മൃതദേഹം കത്തികരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് സംശയം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.

 

2 Death car burn kerala