വിഷു കൈനീട്ടം ഇക്കുറി നേരത്തെ;  സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡുക്കൾ കൂടി, വിതരണം ചൊവ്വാഴ്‌ച മുതൽ

3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രൂപ വീതമാണ്‌ ഓരോരുത്തർക്കും സർക്കാർ ഉറപ്പാക്കിയത്‌

author-image
Rajesh T L
New Update
pension

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:  ക്ഷേമനിധി, സാമൂഹ്യസുരക്ഷാ  പെൻഷനുകളുടെ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രൂപ വീതമാണ്‌ ഓരോരുത്തർക്കും സർക്കാർ ഉറപ്പാക്കിയത്‌. 

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീടുകളിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. ഇവരുടെ കഴിഞ്ഞ വർഷം ഏപ്രിൽ മുതലുള്ള പെൻഷൻ വിഹിതം  കേന്ദ്ര സർക്കാർ മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.

pension distribution elonmusk kerala state government