ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം; പ്രതിഷേധത്തിനിടെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ചക്ക് ഗതാഗത മന്ത്രി,നിർണായക യോഗം ഇന്ന്

വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച. പരിഷ്കാരത്തിൽ ഇളവുകൾ ഉണ്ടായില്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം തുടർന്നേക്കും.

author-image
Greeshma Rakesh
Updated On
New Update
kb ganesh kumar

transport minister kb ganesh kumar will hold a discussion with driving school owners today

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ച നടത്താൻ  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.ഇതുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക യോഗം ചേരും.വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച. പരിഷ്കാരത്തിൽ ഇളവുകൾ ഉണ്ടായില്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം തുടർന്നേക്കും.

സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്. ഒത്തുതീർപ്പിലേക്ക് സ്റ്റിയറിങ് തിരിക്കാനാണ്, വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ ശ്രമമെന്നാണ് വിവരം.ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ മുഴുവൻ സംഘടനാ ഭാരവാഹികളെയും മന്ത്രി ചർച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിലാണ് നിർണായക ചർച്ച.

തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സംഘടനകൾ.വിവാദ സർക്കുലർ പിൻവലിക്കണം എന്നതാണ് പൊതുവായ ആവശ്യം. എന്നാൽ ഇളവുകൾ അനുവദിച്ചാലും സമരസമിതി വഴങ്ങിയേക്കും. മന്ത്രിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ തീരുമാനം.ചർച്ചയ്ക്ക് പോലുമില്ല എന്ന നിലപാടിൽ അയവുവരുത്തിയാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് എല്ലാ സംഘടനകളും ആയുള്ള ചർച്ചക്ക് തയ്യാറായത്. പ്രതിഷേധത്തിനിടെ കഴിഞ്ഞദിവസം സംസ്ഥാനത്തൊട്ടാകെ 274 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നിരുന്നു.

 

MVD Kerala k b ganesh kumar Driving Licence